August 31, 2005

ഏ.ടി.എം. കേരളാ സ്റ്റ്യില്

ഈയിടെയായി കേരള നാടിന്റെ മുക്കിലും മൂലയിലും പുതിയ പുതിയ ഏ.ടി.എം.കൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇതൊരു വളരെ നല്ല കാര്യം തന്നെ. ഏതു സമയത്തും ബാങ്കിടപാടുകൾ ചെയ്യാമല്ലോ! പുതിയ ഏ.ടി.എം. തുടങ്ങുന്നതിനോടൊപ്പം ബാങ്കുകൾ അത് ഏതു തരത്തിൽ ഉപയോഗിക്കാം എന്നു കൂടി ഒരു ബോധവൽകരണം അവരവരുടെ ഇടപാടുകാർക്കിടയിൽ നടത്തിയാൽ നന്നായിരുന്നു.കാരണം പലരും ഏ.ടി.എമ്മിന് അകത്തു ചെന്നു കഴിഞ്ഞാൽ വളരെ പേടിയോടെ ആണ് കാര്യങ്ങൾ നടത്തുന്നത്. ആദ്യം അവർ തിരിഞ്ഞും മറിഞ്ഞും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കും. പിന്നെ ഒരു കള്ളനെ പോലെ കാർഡ് തിരുകും. വീണ്ടും പിൻ നമ്പർ എന്റർ ചെയ്യുന്നതിന് തൊട്ടുമുമ്പും, അവർ തിരിഞ്ഞും മറിഞ്ഞും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കും!അവനവന്റെ സ്വന്തം അക്കൌണ്ട് ഓപ്പറേറ്റു ചെയ്യാൻ എന്തിനാണ് ഇത്ര പേടി?ഇത് എന്തിനോടുള്ള പേടിയാണ്?പുതിയ സാങ്കേതികവിദ്യയേയോ?അതോ തന്റെ ചുറ്റുമുള്ള 'കള്ളന്മാരെയോ'?-

2 Comments:

Blogger aneel kumar said...

ഭംഗ്യായി :)
UTF-8 settings എല്ലാവരും ചെയ്യുന്നതിനുപകരം

Go to your blog settings and in Settings->Formatting, change 'Encoding' as 'Universal (Unicode UTF-8)
Then Save and publish your entire blog.

7:00 pm  
Blogger Kalesh Kumar said...

ബൂലോഗ കൂട്ടായ്മയിലേക്ക് സ്വാഗതം!
തുടർന്നും മലയാളം യുണീകോഡിൽ പാലക്കാടൻ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു....

1:34 am  

Post a Comment

Subscribe to Post Comments [Atom]

<< Home