February 09, 2006

ശ്രീ.ശശിയുടെ പ്രവചനം വീണ്ടും ശരിയായിരിക്കുന്നു.

ശ്രീ.ശശിയുടെ പ്രവചനം (http://predictions.world-click.com) വീണ്ടും ശരിയായിരിക്കുന്നു. ഇസ്ലാമാബാദിലും (http://paktribune.com/news/index.php?id=133681) തുര്‍ക്കിയിലും (http://timesofindia.indiatimes.com/articleshow/1405932.cms), ഫെബ്രുവരി 8 -ന് ബുധനാഴ്ച് ഭൂചലനമുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ള കൊളുത്തില്‍ ക്ലിക്ക് ചെയ്യുക.

30 Comments:

Blogger Cibu C J (സിബു) said...

വേണ്ടാ വേണ്ടാന്ന്‌ വച്ചിരിക്കുമ്പോ പിന്നേയും ശശിപ്രവചിക്കുന്നു.

പ്രശാന്തേ..
http://neic.usgs.gov/neis/eqlists/eqstats.html

എന്ന സൈറ്റ്‌ ശശികണ്ടിട്ടുണ്ട്‌; പ്രശാന്ത്‌ കണ്ടിട്ടില്ല എന്നത്‌ മാത്രമേ നിങ്ങള്‍ തമ്മിലുള്ള വ്യത്യാസമുള്ളൂ.

ശശിപ്രവചിച്ച ഭൂമികുലുക്കത്തിന്റെ തീവ്രത ഒന്നിന് 5.1-ഉം മറ്റേതിന് 4.5-ഉം. ഈ തീവ്രതയുള്ള കുലുക്കങ്ങള്‍ ഒരു കൊല്ലം പതിനായിരത്തില്‍ മേലെ ഉണ്ടാവുന്നുണ്ടെന്ന്‌ സൈറ്റില്‍ കണ്ടിരിക്കുമല്ലോ. അതില്‍ ആള്‍ക്കാര്‍ക്ക്‌ ഫീല്‍ ചെയ്തത്‌ ഏതെങ്കിലും പത്രത്തില്‍ വരും. അത്രയേ ഉള്ളൂ... ഇനി ശശിക്കറിയില്ലെങ്കില്‍ ഈ സൈറ്റ്‌ കാണിച്ചുകൊടുക്കൂ. ഇപ്പോ മാസത്തില്‍ ഒന്ന്‌വച്ചു നടത്തുന്ന പ്രവചനം ആഴ്ച്ചയില്‍ ഒന്നും വേണമെങ്കില്‍ ദിവസത്തിലൊന്നും ആക്കാം ;)

2:24 am  
Blogger ഉമേഷ്::Umesh said...

നന്നായി സിബൂ :-) ഞാനും ഈ ശശിയെക്കൊണ്ടു മടുത്തിരിക്കുകയായിരുന്നു.

2:38 am  
Blogger evuraan said...

ഞാനും...

പണ്ടൊരിക്കലൊരു മുയല്‍ ഉറങ്ങവേ അതിന്റടുത്തൊരു തേങ്ങ വീണതിന്റെ ഒച്ച കേട്ട് ഞെട്ടിയുണര്‍ന്നോടിയ ഓട്ടത്തിന്റെ കഥയോര്‍മ്മ വരുന്നു. മാനമിടിഞ്ഞു വീഴുന്നേ, വീഴുന്നേ എന്നലറി, കൂടെയോടിയവര്‍ ക്ഷീണിച്ച കഥ.

നിന്നിഷ്ടം എന്നിഷ്ടം എന്ന ഒരു പഴയ മോഹന്‍‌ലാല്‍ ചിത്രമുണ്ട് -- ജഗതിയും (കുറുപ്പ്) മാളയും (ചക്രപാണി) കൂടി തുടങ്ങിയ ജ്യോതിഷാലയം.. ഓര്‍മ്മയുണ്ടോ?

യുക്തിബോധം ഒരളവു വരെയെങ്കിലും ഭക്തര്‍ക്കും ഉണ്ടായിരുന്നെങ്കില്‍?

9:13 am  
Blogger Sreejith K. said...

എനിക്കും പ്രവചിക്കണം.

എങ്ങാണ്ട് നിന്നും വന്ന ആരാണ്ടൊക്കെയോ ഇന്ന് എവിടൊക്കെയോ തട്ടി മുട്ടി എപ്പോഴൊക്കെയോ വീഴാന്‍ സാധ്യത ഉണ്ട്. എല്ലാവരുമൊക്കെ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ സൂക്ഷിച്ച് നടക്കുക.

11:47 am  
Blogger Unknown said...

ആഹാ എല്ലാവരും പ്രവചിക്കാനു തുടങ്ങിയോ..
എന്നാല്‍ ഇതാ രണ്ടു പ്രവചനങ്ങള്‍
1: കഷ്ടകാലത്തില്‍ ട്രെയിനിടിച്ചാലും ചാകും.
2:ആയുസ്സിന്റെ ദൈര്‍ഘ്യം കൊണ്ട് ചാകുന്നത് വരെ ജീവിച്ചിരിക്കും.

ഏവൂരാനെ
ഭക്തര്‍ക്ക് യുക്തിബോധമുണ്ടാകുന്നതിലും എളുപ്പം
എല്ലാവര്‍ക്കും ഭക്തിബോധമുണ്ടാക്കുന്നതല്ലേ?

മുകേഷിന്റെ പ്രവാചകന്‍ എന്ന സിനിമ കണ്ടിട്ടുണ്ടോ?
ഒരു ചായക്കടയിലിരുന്നു “കേരള രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു” എന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശസ്തനായിപ്പോയ പ്രവാചകന്റെ കഥ.

7:28 pm  
Blogger prashanth said...

Dear Cibu & friends,
Mr.Sasi is an ordinary man living in a small village of Kerala. He is 40+ and he is not having the facility or know how to see http://neic.usgs.gov/neis/eqlists/eqstats.html or for that matter any other website.

For your information, Mr.Sasi is doing this for the past several years just by observing the climatic conditions & the movements clouds of other living things.
So before you make a mockery of someone please understand some animals including the humans are having the capacity to know the possibilities of natural calamities even before the "US government Earthquake Hazards Program" knows about it.

4:51 pm  
Blogger ചില നേരത്ത്.. said...

പാവം ശശി...
അദ്ദേഹം ഭൂകമ്പങ്ങള്‍ പ്രവചിക്കുന്നത് ആര്‍ക്ക് വേണ്ടി ?(അല്ലെങ്കില്‍ പ്രവചനങ്ങള്‍ തന്നെ ആര്‍ക്ക് വേണ്ടി)

5:50 pm  
Blogger കണ്ണൂസ്‌ said...

ente jaathakam ayacchu tharatte? ennu njaan panakkaaran aavum ennu maathram arinjaal mathi.

9:36 am  
Blogger സു | Su said...

കണ്ണൂസേ അടുത്ത ജന്മത്തിലെ കാര്യം ഇപ്പോ പറയും എന്ന് തോന്നുന്നില്ല. ഈ ജന്മം പണക്കാരന്‍ ആവണമെങ്കില്‍ ഏതെങ്കിലും ഫലപ്രഖ്യാപനം കഴിഞ്ഞ ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കേണ്ടി വരും. ജാതകം എന്തായാലും അയക്ക്. ആരുടെ തലയിലാ കണ്ണൂസ് എന്ന “കഷ്ടാഷ്ടമം” പോയി വീഴാന്‍ പോകുന്നത് എന്നെങ്കിലും അറിയാമല്ലോ.

10:26 am  
Blogger prashanth said...

This comment has been removed by a blog administrator.

7:39 pm  
Blogger prashanth said...

ശ്രീ.ശശി ഒരു ജോത്സ്യന്‍ അല്ല. അദ്ദേഹം ഭൂമിശാസ്ത്രപരമായ പ്രവചനങ്ങള്‍ മാത്രമെ നടത്താറുള്ളൂ. ... അത് എല്ലാം ശരിയാവാറുമുണ്ട്.
അദ്ദേഹത്തിന്റെ പുതിയ പ്രവചനങ്ങള്‍ നിങ്ങള്‍ക്ക് മേലിലും http://predictions.world-click.com എന്ന വെബില്‍ വായിക്കാം.

ഏവൂരാനെ നമ്മള്‍ക്കൊന്നും അറിയാത്ത പലകാര്യങ്ങളും ലോകത്തുണ്ടെന്നും, അവ മറ്റു ചിലര്‍ക്കെങ്കിലും അറിയാന്‍ പറ്റുമെന്നുമുള്ള വിവരം ഏവൂരനുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി, താങ്കളുടെ പിന്‍ മൊഴി വായിച്ചിട്ട്......

വിമര്‍ശനമാകാം.... പക്ഷെ, കളിയാക്കരുത്.....

7:46 pm  
Blogger viswaprabha വിശ്വപ്രഭ said...

ഭവിഷ്യം! തേളുപോലെ....

പൃച്ഛാഗ്രപുച്ഛം പിന്നില്‍ കുട പോലെ നീര്‍ത്തി, അതു നിന്റെ വര്‍ത്തമാനങ്ങള്‍ക്കു കാവല്‍ നില്ക്കും.

പടിയിറങ്ങിപ്പോകുന്ന പരിഹാസത്തെ ഒട്ടൊക്കെ നിശ്ചേഷ്ടമായി നോക്കിയിരുന്ന് ഉണ്ണി വേദനയോടെ മന്ദഹസിക്കുകമാത്രം ചെയ്തു. പതിവുപോലെ, ഉള്‍മിഴിഗര്‍ഭത്തില്‍ ബാക്കിവന്ന ഒരു തുണ്ടു മുസലം അവനെ ചൂഴ്ന്നുകുത്തിനോവിച്ചു.

പുറത്തൊഴുകാനാവാതെ, പ്രാഗ്ഭൂതപിണ്ഡങ്ങളെപ്പോലെത്തന്നെ ആ നിരൂഢി ഹവിസ്സിനും യായാവരത്തിനും മദ്ധ്യേ കറുത്തുറഞ്ഞുകൂടി.

യഷ്ടാക്കള്‍ യൂപാഗ്രത്തിലേക്കിഴഞ്ഞുകയറുന്ന നാഗത്തെമാത്രം ശ്രദ്ധിച്ച് തൊഴുതുകൂടിനില്‍ക്കുമ്പോള്‍, അവരറിയാതെ,കാളകൂടം മണ്ണിനിടയിലേക്കു കിനിഞ്ഞിറങ്ങി.

തര്‍പ്പണാന്ത്യത്തില്‍ അവയുടെ ജഡാംശമൊക്കവേ പാതാളത്തിലേക്ക് ആഴ്ന്നിറങ്ങിയിഴഞ്ഞുപോയി...

പടിയ്ക്കപ്പുറം അവയുടെ പ്രേതാത്മാക്കളാട്ടെ, ‍ ശാഠ്യത്തോടെ ഇരയെ പിന്തുടര്‍ന്നു.

നന്നങ്ങാടികള്‍ക്കു മീതെ ഭൂമി വീണ്ടും പ്രണയത്തിനു കാതോര്‍ത്തുനിന്നു.....

ശാന്തം പാപം!
പ്രശാന്തകാമം പാപം!

3:39 am  
Blogger nalan::നളന്‍ said...

നമ്മള്‍ക്കൊന്നും അറിയാത്ത പലകാര്യങ്ങളും ലോകത്തുണ്ടെന്നുള്ളത് ശരി തന്നെ, പക്ഷെ
അവ അറിയാന്‍ കഴിവുള്ള (അമാനുഷിക കഴിവ്) മറ്റാരെങ്കിലും ഈ ലോകത്തുള്ളതായിട്ടറിവില്ല.

3:56 am  
Blogger Cibu C J (സിബു) said...

പ്രശാന്തേ... നാസയുടെ സൈറ്റില്‍ കണ്ടതൊക്കെ ശശിക്ക്‌ പറഞ്ഞുകൊടുക്കൂ. ശശി ഇപ്പോള്‍ ചെയ്യുന്നരീതിയിലുള്ള പ്രവചനങ്ങളുടെ പ്രസക്തികുറവായതിനാല്‍, ശശിയുടെ മെത്തേഡ് കഴിയുന്നത്ര സൂക്ഷ്മമായി ബ്ലോഗ്‌ ചെയ്യൂ; അല്ലെങ്കില്‍ വിക്കിയിലെ നാട്ടറിവില്‍ ചേര്‍ക്കൂ. നാളെ ആരെങ്കിലും അതിനെ ഡെവലപ് ചെയ്ത്‌ കൂടുതല്‍ കൃത്യമായി ഭൂകമ്പം പ്രവചിക്കാനുള്ള രീതി കണ്ടുപിടിച്ചാലോ.

വിശ്വം എഴുതിയത്‌ ഒന്നും മനസ്സിലായില്ല. ആരെങ്കിലും ഒരു വ്യാഖ്യാ‍നം എഴുതുമോ..

10:31 am  
Blogger സു | Su said...

വിശ്വം എഴുതിയത്, എനിക്ക് മനസ്സിലായ രീതിയില്‍ ഇവിടെ പറഞ്ഞു തരാമെന്നു വെച്ചാല്‍ പണ്ട് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയില്‍, കലാഭവന്‍ മണി, കന്നഡ, മലയാളീകരിച്ചതുപോലെയാവും.

പിന്നെ, കുവൈറ്റില്‍ നിന്ന് കണ്ണൂരെത്തി കുത്തിക്കൊന്ന് കടന്നുകളഞ്ഞു എന്നൊരു ഹെഡ്ഡിംഗ് നാളെ വായിക്കേണ്ടി വരും നിങ്ങള്‍. അതുകൊണ്ട് എഴുതിയ ആള്‍ തന്നെ വിശദീകരിക്കട്ടെ .

12:26 pm  
Blogger viswaprabha വിശ്വപ്രഭ said...

"I suddenly realized that in the language, or at any rate in the spirit of the Glass Bead Game, everything actually was all-meaningful, that every symbol and combination of symbol led not hither and yon, not to single examples, experiments, and proofs, but into the center, the mystery and innermost heart of the world, into primal knowledge. Every transition from major to minor in a sonata, every transformation of a myth or a religious cult, every classical or artistic formulation was, I realized in that flashing moment, if seen with truly a meditative mind, nothing but a direct route into the interior of the cosmic mystery, where in the alternation between inhaling and exhaling, between heaven and earth, between Yin and Yang holiness is forever being created...."

[From the letter of Joseph Knecht, the Magister Ludi of Glass Bead Game in Castalia. ]


വേണ്ടത്ര കിറുക്കുണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രം, ഭ്രാന്തിനും ധ്യാനത്തിനും ഇടയ്ക്കെവിടെയെങ്കിലുമൊക്കെ, ശൂന്യതയ്ക്കും പൂര്‍ണ്ണതയ്ക്കും നടുവിലെ വന്യജാളികകള്‍ക്കിടയിലെവിടെയോ വെറുതെ അലഞ്ഞുതിരിയാന്‍ സമയമുണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രം, ഇവിടേയ്ക്കു പൊയ്ക്കോളൂ....
സ്വപ്നങ്ങള്‍ക്കിടയ്ക്ക് എടുത്തെറിയപ്പെട്ടും ചെന്നുവീണും എനിക്കേറെ പരിചിതമായ ഒരു പ്രപഞ്ചം പോലെത്തന്നെയാണവിടം...

അവിടെ ഓരോ താളുകളിലും പുതിയൊരു ലോകം ഒളിഞ്ഞിരിക്കുന്നുണ്ടാവാം. ചതിക്കുഴികള്‍, പാമ്പുകള്‍, കോണികള്‍....ഭ്രാന്തം....

അല്ലെങ്കില്‍ വേണ്ട, കണ്ടത്ര പരിചയമില്ലാത്ത വഴികളെപ്പോലെ മടുപ്പുണ്ടാക്കുന്ന ഒന്നുമില്ല ഈ ലോകത്തില്‍...
പകരം‍ ഇതൊന്നു വായിച്ചുനോക്കിക്കോളൂ...

12:34 am  
Blogger സു | Su said...

:) പ്രശാന്തിനും , friend നും,

ഞാന്‍ ഇവിടെ രണ്ട് കമന്റ് വെച്ചിട്ടുണ്ട്. ആരേയും കളിയാക്കാന്‍ വെച്ചതല്ല. ശശി എന്നൊരാളോടോ അദ്ദേഹത്തിന്റെ പ്രവചനങ്ങളോടോ എനിയ്ക്ക് ഒരു എതിര്‍പ്പും ഇല്ല. കുറ്റപ്പെടുത്തുന്ന രീതിയില്‍ കമന്റ് വെച്ചിട്ടും ഇല്ല. എന്നാലും സുഹൃത്ത് പറഞ്ഞത്കൊണ്ട് ഞാന്‍ ഈ കമന്റ് വെക്കുകയാണ്. മുന്‍പ് വെച്ച കമന്റില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ മാപ്പ്.

9:31 pm  
Blogger അരവിന്ദ് :: aravind said...

മി.ശശിയുടെ ബയോഡാറ്റ കണ്ടിട്ട് അദ്ദേഹം നാസ പോയിട്ട് തുമ്പ പോലും കണ്ട ലക്ഷണം ഇല്ല..
എന്നാലും പണ്ടു രാമര്‍ പെട്രോളുണ്ടാക്കിയേ എന്നു വീമ്പു പറഞ്ഞു നടന്നതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ലാത്തതു കൊണ്ട് ഇപ്പോ ഒന്നും മിണ്ടുന്നില്ല.

പ്രശാന്തേ, താങ്കള്‍ക്കു മി.ശശിയെ ശരിക്കും അറിയാമെങ്കില്‍ അദ്ദേഹത്തിനെ ലോകത്തിനു കാട്ടി കൊടുക്കൂ..ബ്ലോഗിലല്ല..കേരളത്തിലും ഇന്ത്യയിലും വിവരമുളവര്‍ ധാരാളം ഉണ്ടല്ലോ..അവിറ്റെ തുടങ്ങാം. ശശിയുടെ സിദ്ധി ലോകമറിയട്ടെ..അതിനു മടിച്ചു നില്‍ക്കരുത്. മടിച്ചു നിന്നാല്‍ ആള്‍ക്കാര്‍, ഞാനടക്കം, സംശയിക്കും.

9:43 pm  
Blogger evuraan said...

ഹാ, അടിയാകുമെന്ന്‌ അറിഞ്ഞിരുന്നില്ല.

ഏവൂരാനെ നമ്മള്‍ക്കൊന്നും അറിയാത്ത പലകാര്യങ്ങളും ലോകത്തുണ്ടെന്നും, അവ മറ്റു ചിലര്‍ക്കെങ്കിലും അറിയാന്‍ പറ്റുമെന്നുമുള്ള വിവരം ഏവൂരനുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി, താങ്കളുടെ പിന്‍ മൊഴി വായിച്ചിട്ട്......

അതെ, രാജാവിട്ടിരിക്കുന്ന തുണി ബുദ്ധിമാന്മാര്‍ക്കേ കാണാനാ‍കൂ -- നാലാം ക്ലാസ്സിലോ മറ്റോ പഠിച്ച ഒരു കഥയാണ്.

അനന്തം അജ്ഞാതം അവര്‍ണ്ണനീയവുമൊക്കെയാണെങ്കിലും, പ്രപഞ്ച സത്തയറിഞ്ഞൊരൊറ്റ മനുഷ്യനും കഥകളുടെയും വര്‍ണ്ണനകളുടെയും പുറത്തില്ല. കാരണം, അദ‌മ്യമായ ആഗ്രഹമുണ്ടെങ്കിലും സത്തയറിയുക എന്നത്, മനുഷ്യന് പറഞ്ഞിട്ടുള്ളതല്ല.
അറിവിന് പുറത്തും അഭൌമിക തലങ്ങളിലും രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ടെന്നിരിക്കേ, ദാ, ആ മനുഷ്യന് എല്ലാമറിയാമെന്ന് പറയുമ്പോള് , എല്ലാവരുടെയും ഒപ്പം ആ മനുഷ്യന്റെ മുമ്പില്‍ ഓച്ഛാനിക്കാന്‍
എനിക്ക് മനസ്സില്ല.

വിശ്വസിക്കേണ്ടത് എന്ത്, അരുതാത്തത് എന്ത് എന്നീ ചോദ്യങ്ങളുടെയിടയില്‍ ജ്വരം പിടിച്ച ആത്മീയത -- എങ്ങോട്ടും ചായാമെന്നിരിക്കെ, ഞാനില്ല കാള പെറുമ്പോള്‍ കയറെടുക്കാന്‍.

വിമര്‍ശിച്ചോളൂ, കളിയാക്കരുത്
And I am requesting you people to respond in a more decent manner so that other visiers will judge your quality.


കളിയാക്കണം എന്ന് കരുതിയല്ല “ഉദാഹരണങ്ങള്‍” എഴുതിയത്, എങ്കിലും ഇവ എന്റെ നേരേയും നീളുന്നതിനാല്‍, എഴുതുന്നു: ബ്ലോഗല്ലെ? സഭ്യതയുടെ അതിരു ലംഘിക്കാത്തിടത്തോളം, എങ്ങനെ കമ്മന്റണമെന്നത്, ഞങ്ങള്‍ വായനക്കാര്‍ക്ക് വിട്ടു കൂടേ? അതല്ല, ഇന്ന രീതിയിലേ കമ്മന്റാവൂ എന്നുള്ളവര്‍,
ഓരോ പോസ്റ്റിന്റെയും ഒടുവില്‍ ഒരു വരി വീതം അപ്രകാരം എഴുതുന്നത് നന്നായിരിക്കും. വിമര്‍ശിച്ചോളൂ, കളിയാക്കരുത്? അതിനു പകരം, വായിച്ചോളൂ, വിമര്‍ശിക്കരുതെന്നു എന്നു തന്നെയായാലും കുഴപ്പമില്ല.
അതുമല്ലെങ്കില്‍, comment moderation എന്നൊരുപാധിയുള്ളത് ഒന്ന് ശ്രമിച്ചു നോക്കുക. പിന്നെ, കമ്മന്റുകള്‍ പാടെ ഇല്ലാതാക്കാനും പറ്റുമല്ലോ?

നാളെയും സൂര്യനുദിക്കും, മറ്റന്നാളുമുദിക്കും. കാണാന്‍ ഞാനുണ്ടായില്ലെന്നു വരും. പക്ഷെ, സൂര്യന്‍ ഉദിക്കുമെന്ന് പറയുന്നയാളിനെ പൂവിട്ടാരാധിക്കാന്‍ ഞാനില്ല.

എന്റെ അഭിപ്രായങ്ങള്‍ -- ജീവിതം പഠിപ്പിച്ച സത്യങ്ങള്‍ (ഞാനൊരു നിരീശ്വരവാദിയൊന്നുമല്ല) അതില്‍ ഞാനുറച്ച് നില്‍ക്കുന്നു. അതിനാല്‍ “ഫ്രണ്ടിനും” ലേഖകനുമുണ്ടായ വിഷമത്തിന് ഖേദിക്കുന്നു.

3:06 am  
Blogger സൂഫി said...

നിമിഷങ്ങള്‍ കൊണ്ടു അമാനുഷരും, ആള്‍ദൈവങ്ങളും, സിദ്ധന്മാരും പിറന്നു വീഴുന്ന ഈ മണ്ണെത്ര ധന്യം!

എന്റെ സംശയം, ലോകത്തിലങ്ങോളമിങ്ങോളം കാക്കത്തൊള്ളായിരം മനുഷ്യകുലങ്ങളുണ്ടായിട്ടും എന്താണു ഭാരതത്തില്‍ മാത്രം ഇത്തരം അപൂ‌ര്‍വ്വ ജന്മങ്ങള്‍ പിറവിയെടുക്കുന്നതു എന്നുള്ളതാണ്.

9:35 am  
Blogger prashanth said...

അതെ നമ്മുടെ ഭാരത മണ്ണ് പണ്ട് പുരാതന കാലം മുതലെ മറ്റുള്ളവയെക്കാള്‍ ധന്യം തന്നെ സൂഫിക്ക് അതില്‍ യാതെരു സംശയവും വേണ്ട. (അതുപറഞ്ഞ് മറ്റുള്ളവ മോശമാണന്നല്ല.)
സൂഫി, ലോകത്തിലങ്ങോളമിങ്ങോളം കാക്കത്തൊള്ളായിരം മനുഷ്യകുലങ്ങളുണ്ടായിട്ടും ഭാരതത്തില്‍ മാത്രം ഇത്തരം അപൂ‌ര്‍വ്വ ജന്മങ്ങള്‍ പിറവിയെടുക്കുന്നു എന്നതു തന്നെയാണ് ഭാരതത്തിന്റെ മഹത്വം.
അതു മനസ്സിലാക്കാത്ത സൂഫിയെ പോലുള്ളവരാണ് ഭാരതത്തിന്റെ ശാപം!

9:39 pm  
Blogger prashanth said...

അരവിന്ദ് , താങ്കള്‍ സൂചിപ്പിച്ചത് തന്നെയല്ലെ ഞാന്‍ ചെയ്യുന്നത്? ശശി പറഞ്ഞത് ശരിയാവുന്നതു കൊണ്ട് ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യുന്നു. ഞാന്‍ മടിച്ചു നില്‍ക്കുന്നില്ല. എന്റെതായ എനിക്കാവുന്ന രീതിയില്‍ ഞാന്‍ ‘ശശിയുടെ സിദ്ധിയെ ‘ പ്രചരിപ്പിക്കുന്നുണ്ട്.
നിങ്ങള്‍ക്കും ശശിയുടെ സിദ്ധി ശരിയാണ്/ തെറ്റാണ് എന്ന് തെളിയിക്കുന്നതിന് വേണ്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.

9:52 pm  
Blogger Cibu C J (സിബു) said...

എന്റുപ്പാപ്പക്കൊരാനയുണ്ടായിരുന്നു എന്ന്‌ വച്ച്‌, ഇന്ന് വീട്ടിലെ ആടിനെ ആന എന്ന്‌ വിളിക്കേണ്ട ഗതികേടൊന്നും ഇന്ത്യക്കായിട്ടില്ല. കേട്ടിടത്തോളം ശശിക്ക്‌ പ്രത്യേകിച്ച്‌ സിദ്ധിയൊന്നുമില്ല. എന്നാല്‍ ശശിയെ സിദ്ധനാക്കാന്‍ താത്പര്യമുള്ളചിലരുണ്ടെന്ന്‌ വ്യക്തമാണ് താനും.

ഫെബ്രുവരി 18, 7.43-നും മാര്‍ച്ച്‌ 3, 11.04-ഉം ഇടയില്‍ NH-47-ഇല്‍ ഒരാക്സിഡന്റ് നടക്കും എന്നൊരുത്തന്‍ പറയുന്നത്‌ കേട്ട്‌ ‘എന്തൊരു കൃത്യത‘ എന്നത്ഭുതപ്പെടും പോലെ ബാലിശമാണ് ഇവിടത്തെ അവകാശവാദങ്ങള്‍. NH-ഇല്‍ അപകടങ്ങള്‍ എത്രയോ സംഭവിക്കും എന്ന പോലെ, തീവ്രത 6-ഇല്‍ കുറവുള്ള ഭൂകമ്പങ്ങളും ഒരു ദിവസത്തില്‍ തന്നെ ധാരാളം സംഭവിക്കുമെന്ന്‌ അറിയാത്ത പിള്ളയൊന്ന്‌ കൂവിപ്പോയതാണ്.

ഇതിലപ്പുറമെന്തെങ്കിലും ഉണ്ടെകില്‍ പറയൂ.. കേള്‍ക്കട്ടേ.

1:50 am  
Blogger prashanth said...

സിബു, ശശിക്ക് മറ്റു പല ജന്തു ജീവികള്‍ക്കുള്ള പോലെ ഭൂകംബം മുന്‍ക്കൂട്ടി പ്രവചിക്കാനുള്ള കഴിവ് ഉണ്ട്. അതു ശശിക്കു മാത്രമല്ല. പലര്‍ക്കും ഇപ്പോഴും ഉണ്ട്.
സുനാമി വന്ന് അന്തമാന്‍ ദ്വീപുകളിള്‍ സര്‍വതു നശിച്ചപ്പോള്‍, അവിടത്തെ തീരങ്ങളില്‍ മീന്‍പിടുത്തവുമായി കഴിഞ്ഞിരുന്ന ഒരു ആദിവാസി പോലും മരിച്ചില്ലല്ലോ? എന്തു കൊണ്ട്?
അവര്‍ക്കി സുനാമിയെപറ്റി മുന്‍ക്കൂട്ടി അറിയാന്‍ കഴിഞ്ഞതു കൊണ്ട് അവര്‍ തീരം വിട്ട് അകത്തേക്ക് താല്‍കാലികമായി മാറി.

ശശിയുടെ ഈ കഴിവിന് താങ്കളുടെ സമ്മതപത്രം ഉണ്ടോ, ഇല്ലയോ.. അത് ഇവിടെ ഒരു വിഷയം അല്ല.
തങ്കള്‍ക്ക് വേണമെങ്കില്‍ അതു വായിച്ചോ, അത്രയെള്ളൂ.
ശശി ഇനിയിം പ്രവചിക്കും, സൂഫിയിം സിബുവും കൊരച്ചിട്ട് കര്യമില്ല!

1:30 pm  
Blogger രാജ് said...

അതേ ആന്‍ഡമാനില്‍ തന്നെ ഒരു വംശം മുഴുവന്‍ ചത്തൊടുങ്ങിയതും അറിഞ്ഞില്ലെന്നുണ്ടോ?

ഒരു കാര്യം കൂടി പറഞ്ഞുതരൂ, ശശിയെങ്ങിനെയാണു് റിച്ചര്‍ സ്കെയിലിന്റെ കണക്കില്‍ ഭൂകമ്പം അളക്കുന്നതു്. അദ്ദേഹത്തിനറിയാവുന്ന നാട്ടറിവിലും റിച്ചറും 6ഉം 7ഉം എല്ലാമുണ്ടോ? ഒരാള്‍ താമസിക്കുന്ന സ്ഥലത്തു പ്രകൃതിദുരന്തങ്ങള്‍ വരാന്‍ പോകുന്നതു് ചിലര്‍ക്കെങ്കിലും മനസിലായിയെന്നുവരും, ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറം ഭൂമികുലുക്കം വരാന്‍ പോകുമ്പോള്‍ ആ ആവാസവ്യവസ്ഥയില്‍ അന്യനായ ഒരു വ്യക്തിക്കതെങ്ങിനെ തിരിച്ചറിയുവാനാകും?

ഭൂകമ്പത്തിനും കച്ചവടസാധ്യതകള്‍ ഉണ്ടെന്നു ചിലരെങ്കിലും ഓര്‍മിപ്പിക്കുന്നു. ശശി പ്രവചിക്കട്ടെ, ചിലര്‍ക്കെങ്കിലും അതു ഗുണം വരുത്തുന്നുണ്ടെങ്കില്‍ നല്ലതു്. എന്നാലും പ്രവാചകനോടു പറഞ്ഞേയ്ക്കൂ തെങ്ങിന്റെ അടിയില്‍ ചെന്നു നില്‍ക്കേണ്ടെന്നു്. തേങ്ങയെപ്പോള്‍ താഴെവീഴുമെന്നു പ്രവചിക്കാന്‍ തെങ്ങിനുപോലും ഇതുവരെ അറിയത്തില്ല.

4:02 pm  
Blogger അതുല്യ said...

ചൊന്നാ കേക്ക മാട്ടാ... അന്നെക്കെ ഞാൻ ചൊന്നേൻ.... മുട്ടാൾ പയ്യലുകൾ ആരും കേക്കമാട്ടാ...

എൻ മണ്ടെയും ഒന്ന് ഉടച്ച് പോറേൻ, ഞാനും..

വൈദ്യന്റെ അമ്മ പുഴ്ത്തു ചത്തു
ജോത്സ്യന്റെ അമ്മ തൂങ്ങി ചത്തു.

ലോട്ടറീ പ്രവചനം നടത്തി, ഭാഗ്യം ഉള്ളവരെ കൊണ്ട് ടീകറ്റ് എടുപ്പിച്ച്, കമ്മിഷ്യൻ അടിസ്ഥാനത്തിൽ നമുക്ക് ഇതോന്ന് വ്യാപാരികരിച്ചാലോ?

ഒരു പ്രദേശത്തേ ഭൂമി, ഒരു ദിവസത്തിൽ കുറഞ്ഞത് 8 തവണയെങ്കിലും കുലുങ്ങുംന്ന് എവിടെയോ വായിച്ചതോർമ്മ വരുന്നു.

4:13 pm  
Blogger Cibu C J (സിബു) said...

ഇല്ല പ്രശാന്തേ.. ഞാന്‍ പറഞ്ഞത്‌ പ്രശാന്തിന് മനസ്സിലായില്ല.

ബുദ്ധന്‍, ആര്യഭടന്‍, ഐന്‍സ്റ്റീന്‍, ബിഥോവന്‍ തുടങ്ങീ അതിശയകരമായ കഴിവുകളുള്ള മനുഷ്യന്മാര്‍ ഭൂമിയില്‍ അനേകം ഉണ്ടായിട്ടുണ്ട്‌ ഇനിയും ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട്‌ ശശിയെങ്ങനെ സിദ്ധനാവും? ഈ രണ്ടുകാര്യങ്ങളും തമ്മില്‍ യാതൊരു കണക്ഷനുമില്ല. മോഹന്‍‌ദാസ് കരം ചന്ദ് ഒരു മഹാത്മാവായിരുന്നു എന്നത്‌ കൊണ്ട് ഞാന്‍ ഒരു മഹാത്മാവാണെന്ന്‌ പറയുമ്പോലെ അസംബന്ധമാണത്‌.

അതായത്‌ ശശിയെ സിദ്ധനായികാണുന്നത്‌ ഒരു അഭിരുചിയുടെ കാര്യമല്ല, മറിച്ച്‌ ഒരു ലോജിക്കല്‍ പ്രശ്നമാണ്.

ഇനിയും മനസ്സിലായില്ലെങ്കില്‍ ഞാനും പ്രവചിക്കട്ടെ ചിലത്:

1. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ പ്രശാന്ത്‌ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കും.

2. ഭൂകമ്പത്തെ പറ്റി വേണോ.. അടുത്ത ഫെബ്രുവരി 20, 10:04-നും ഫെബ്രുവരി 24, 01:49-നും ഇടയില്‍ ഇന്തോനേഷ്യയില്‍ 5-നു മേലെ തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടാവും.

ഇവ ശരിയായാല്‍ എന്നേയും സിദ്ധനെന്നു വിളിക്കുമോ? ;)

11:36 pm  
Blogger സൂഫി said...

തത്തമംഗലം,
ഭാരതത്തെക്കുറിച്ചുള്ള എന്റെ കമന്റുകൾ സംഘ് പരിവാറിനും മറ്റും അയച്ചു കളയല്ലേ….
അവര് എന്നെ വല്ല രാജ്യദ്രോഹിയുമായി മുദ്ര കുത്തിയാലോ? ഒന്നാമതു പേരിനു ഞാനൊരു സൂഫിയും…
ഇത്രയും മഹാജനങ്ങൾവമ്പൻ ലോജിക്കുകൾനിരത്തി രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞിട്ടും താങ്കളുടെ ഭക്തിബോധത്തിനു തെല്ലും ഇളക്കമില്ലല്ലോ/

ഞാനേതായാലും പിടി വിട്ടു,
ശശിദേവനെ നിങ്ങൾ ചില്ലുകൂട്ടിലടക്കുക…പ്രവചനങ്ങൾപുസ്തകരൂപത്തിലോ ലഘുലേഖകളിലോ പ്രസിദ്ധീകരിക്കുക… ശിഷ്യന്മാരിൽ നിന്നു പണം ഒഴുകിത്തുടങ്ങുമ്പോൾനമുക്കു ഒരു ചാനലും കൂടി ആവാം… ആധുനികലോകം കാത്തിരിക്കുകയാ‍ണ്….എല്ലാമറിയുന്ന ഒരു പ്രവാചകനെ….

10:06 am  
Blogger അരവിന്ദ് :: aravind said...

മി തത്തമംഗലം..
വിമര്‍ശ്ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ താങ്കള്‍ അപ്സെറ്റായിട്ട് കാര്യമില്ല..അതു താങ്കളുടെ വാദങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ.
പെരിങ്ങോടന്റെ ചോദ്യം വളരെ പ്രസക്തം..
മി ശശി എങ്ങിനെ റിച്ചര്‍ സ്കേയിലില്‍ പ്രവചിക്കുന്നു?
രാമര്‍ പെട്രോളില്‍ ലെഡ് ഉണ്ടായപോലെ എവിടേയോ ഒരു സ്പെല്ലിംഗ് മിസ്റ്റേയ്ക്ക്.:-)

11:09 am  
Blogger അരവിന്ദ് :: aravind said...

മി തത്തമംഗലം..
വിമര്‍ശ്ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ താങ്കള്‍ അപ്സെറ്റായിട്ട് കാര്യമില്ല..അതു താങ്കളുടെ വാദങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ.
പെരിങ്ങോടന്റെ ചോദ്യം വളരെ പ്രസക്തം..
മി ശശി എങ്ങിനെ റിച്ചര്‍ സ്കേയിലില്‍ പ്രവചിക്കുന്നു?
രാമര്‍ പെട്രോളില്‍ ലെഡ് ഉണ്ടായപോലെ എവിടേയോ ഒരു സ്പെല്ലിംഗ് മിസ്റ്റേയ്ക്ക്.:-)

11:10 am  

Post a Comment

Subscribe to Post Comments [Atom]

<< Home