ഗൂഗിളും മൈക്രോസൊഫ്റ്റ് - ഉം തമ്മിൽ യുധ്ദം !
ഗൂഗിളും മൈക്രോസൊഫ്റ്റ് - ഉം തമ്മിൽ യുധ്ദം !
ഇന്റെർനെറ്റ് സെർച്ച് എജിൻ ഗൂഗിൾ അതിന്റെതായ ഒൺലയ്ന് സ്പ്രെഡ് ഷീറ്റുംവേർഡ്
പ്രൊസസ്സറും വരാൻ പൊകുന്നതായി വെളിപ്പെടുത്തിയിരിക്കുന്നു.
മൈക്രോസൊഫ്റ്റിനെതിരെയുള്ള ഒരു യുധ്ദപ്രഖ്യാപനമായി ഇതിനെ
കരുതുന്നതിൽ തെറ്റില്ല.ഗൂഗിളും മൈക്രോസൊഫ്റ്റും തമ്മിൽ ശരിക്കും ഒരു യുധ്ദം തുടങ്ങുവാനുള്ള ഒരുക്കമാണിത്. മത്രമല്ല ഗൂഗിലിന്റെ ഒൺലയ്ന് സ്പ്ട്ഷീറ്റും വേർഡ് പ്രൊസസ്രും സൌജന്യമായിട്ടാണ് ഒൺ ലയിനിൽ വരുന്നത്.
ഇതിനായി ഗൂഗിൽ, സൺ മൈക്രോസിസ്റ്റവുമയാണ് കൂട്ട്. സൺ മൈക്രോസിസ്റ്റം അവരുടെ ‘ഒപെൺ ഒഫീസ്’ ഇന്റെർനെറ്റിലൂടെ, ഉപയോഗിക്കാൻ നൽകും.
“ഇതൊരു വളരെ വളരെ വലിയ ഡീൽ ആണ്. ഗൂഗിലിന് ഒരു ദിവസം 8 കോടി
സന്ദർശകരുണ്ട് “ - സൺ മൈക്രോസിസ്റ്റത്തിന്റെ പോൾ ഓക്കോനർ പറഞ്ഞു. “സൺ ഗൂഗിൽ സെർച്ച് ബാറിലൂടെ സൌജന്യ ജാവാ സൊഫ്റ്റ് വെയറും ന
ൽകും.സൺ മൈക്രോസിസ്റ്റത്തിന്റെ ജാവാ സൊഫ്റ്റ് വെയർ ഉപയോഗിച്ചാണ്
ഇന്ന് ലോകത്ത് 25 കോടിയിലധികം ഗാഡ് ജെറ്റ്സ് പ്രവർത്തിക്കുന്നത്. ഈ
ഡീൽ രണ്ടു കമ്മ്യൂണിറ്റികളെയും കൂടുതൽ അടുപ്പിക്കും; അതെ സമയം ഇതു
മൈക്രോസൊഫ്റ്റ് പോലുള്ളവർക്ക് ഒരു അലാം കാൾ കീടിയാണ് “ - പോൾ
ഓക്കോനർ കൂട്ടിച്ചേർത്തു.
----------------
4 Comments:
അധികം കാത്തിരിക്കേണ്ടി വരില്ല, മൈക്രോസോഫ്റ്റിനെ ഗൂഗിള്‍ മറികടക്കുന്നത് കാണാന്‍. ഗൂഗിളിനൊരു വിഷനുണ്ട്. മൈക്രോസോഫ്റ്റിനും ഉണ്ടായിരുന്നു. ഗൂഗിളിന്‍റെ വിഷന്‍ സ്തലകാലങ്ങളെ വിഴുങ്ങലാണ്. അതിന്‍റെ അര്‍ത്ഥം ഇപ്പോഴും മൈക്രോസോഫ്റ്റിന് പിടി കിട്ടിയിട്ടില്ല. (ഗ്ലോക്കലിന്ത്യ)
മൈക്രോസോഫ്റ്റ് കൊണ്ട് ജീവിക്കുന്ന ഒരാളാണ് ഞാൻ. എന്നാലും, മൈക്രോസോഫ്റ്റിന്റെ ചില കൈയ്യിലിരിപ്പുകളും പോളിസികളും ഇഷ്ടമല്ല. ഗൂഗിൾ വരട്ടെ. മൈക്രോസോഫ്റ്റ് ഒന്ന് ആടിഉലയട്ടെ. കുത്തകകൾക്ക് എക്കാലവും ഒരുപോലെ നിലനിൽക്കാൻ കഴിയുമോ?
ദി റെജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗൂഗിള്‍ ഓഫീസ് സ്യൂട്ട് പുറത്തിറക്കുന്നില്ലെന്നാണല്ലോ! ഒരു പക്ഷെ ഓപ്പണ്‍ ഡോക്യുമെന്റ് ഫോര്‍മാറ്റുകളെ പറ്റി ഗൂഗിളിന് വ്യക്തമായ പ്ലാനുകളുണ്ടാകും. അജാക്സ് (AJAX) ഉപയോഗിച്ച് ചിലര്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയതിന്റെ ചുവടുപിടിച്ച് വന്ന ഒരു ഹൈപ്പ് മാത്രമാണ് ഗൂഗിള്‍ ഓഫീസ് എന്നാണെന്റെ വിശ്വാസം. ഗൂഗിളിന്റെ പ്രധാന സെര്‍വീസുകളായ ഗൂഗിള്‍ മെയില്‍, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ റീഡര്‍ എന്നിവ AJAX ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ട് ചിലര്‍ ന്യായമായ സംശയമെന്നോണം പറഞ്ഞു നടന്നതാവണം ഗൂഗിള്‍ ഓഫീസിനെ കുറിച്ച്. സണ്‍ മൈക്രോസിസ്റ്റംസും ഗൂഗിളും തമ്മില്‍ ഈയടുത്ത നടന്ന ഒരു ചര്‍ച്ച അഭ്യൂഹങ്ങള്‍ക്ക് ആഴവുംകൂട്ടിയെന്ന് വേണം കരുതുവാന്‍.
അഥവാ ഭാവിയില്‍ ഓണ്‍ലൈന്‍ ഓഫീസ് സ്യൂട്ടുകള്‍ വരികയാണെങ്കില്‍; ചില പ്രോട്ടോടൈപ്പുകളെ കുറിച്ച് സ്ലാഷ്‌ഡോട്ടില്‍ വന്ന ലേഖനം.
That is the Coolest writing I have ever seen!
Post a Comment
Subscribe to Post Comments [Atom]
<< Home