ഏറ്റവും പ്രചാരമേറിയ പത്രത്തിന്റെ പത്ര ധർമ്മം!
നമസ്കാരം,
ഇന്നത്തെ മലയാള മനോരമ പത്രം (പാലക്കാട്
എഡിഷൻ) ശ്രദ്ധിച്ചോ?.
ആദ്യത്തെ പുറം. - ഏറ്റവും വലിയ വാർത്തകൾ.
ഇന്നത്തെ മലയാള മനോരമ പത്രം (പാലക്കാട്
എഡിഷൻ) ശ്രദ്ധിച്ചോ?.
ആദ്യത്തെ പുറം. - ഏറ്റവും വലിയ വാർത്തകൾ.
- 75 കാരിയെ ബലാത്സംഘം ചെയ്ത് കൊന്നു.
- വിദ്യാർത് ഥിയെ കൊന്നു ചാക്കിൽ കെട്ടി.
ഇത്തരം വാർത്തകളാണോ മലയാള മനോരമ പോലുള്ള പത്രം മുൻ പേജിൽ കൊടുക്കുന്നത്? ഇതെല്ലാം അഞ്ചാമത്തെ പേജിൽ കൊടുക്കേണ്ട വാർത്തകളാണ് . ഇത്തരം പ്രവണത തുടങ്ങിയിട്ട് കാലം ഏറെയായി, ഇന്നത്തേത് ഏറ്റവും പുതിയ ഉദാഹരണം മാത്രം. കുട്ടികളടക്കം എല്ലാ പ്രായക്കാരും വായിക്കുന്ന മലയാള മനോരമ പത്രം ഒരു മഞ്ഞ പത്രമായി തരം താഴുന്നു! ഇതാണോ കേരളത്തിലെ ഏറ്റവും പ്രചാരമേറിയ പത്രത്തിന്റെ പത്ര ധർമ്മം? ഇതാണോ സാമൂഹ്യ പ്രതിബദ്ധത?
വായനക്കാരുടെ പ്രതികരണം പ്രതീക്ഷിച്ചു കൊണ്ട്...........
6 Comments:
മനോരമ സാമൂഹ്യപ്രതിബദ്ധതയും ധർമ്മനീതിയുമുള്ള ഒരു പത്രമെന്നു ധരിച്ചുവന്നിടത്തല്ലേ തെറ്റ്?
മനോരമയിൽ നിന്നെന്തിനാ പ്രിയ സുഹൃത്തേ ധർമ്മനീതിയും പ്രതിബ്ദ്ധതയുമൊക്കെ പ്രതീക്ഷിക്കുന്നത്?
അല്ലേൽ ഏത് പത്രത്തിൽ നിന്നാ ഇന്ന് ഇതൊക്കെ മലയാള പത്രത്തിൽ നിന്നു കിട്ടും?
മാഷേ, മലയാളമനോരമക്കാരുടെ പത്രത്തിൽ എന്താണെഴുതേണ്ടെതെന്ന് അവരല്ലേ തീരുമാനിക്കേണ്ടത്? ആ വാർത്തകൾ ഇഷ്ടമല്ലെങ്കിൽ മനോരമ വാങ്ങരുത്. എല്ലാവരും അങ്ങനെ ചെയ്താൽ മനോരമയ്ക്കു മനസ്സിലാകും ഇത്തരം വാർത്തകൾ ചെലവാകില്ല എന്ന്. പ്രത്യുത ഈ വാർത്തകളിലൂടെ കൂടുതൽ കോപ്പികൾ ചെലവാകുകയാണെങ്കിൽ അതിനർത്ഥം ആളുകൾക്കിതിഷ്ടമായി എന്നല്ലേ?
പത്രധർമവും ചാനൽധർമവും രാഷ്ടീയധർമവും സർക്കാർധർമവും തുടങ്ങി എല്ലാ ധർമവും ഒരു കച്ചവടമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. എല്ലാപേർക്കും കാശ് തന്നെയാണ് പ്രധാന ലക്ഷ്യം. നമ്മൾ പ്രതികരിച്ചാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. സഹിക്ക്കാനും പൊറുക്കനും ഭൂമിയെക്കാളും നല്ലൊരുദാഹരണം വേറെയില്ല. സുനാമി, കത്രീന, വിൽമ തുടങ്ങി എന്തെല്ലാം സഹിക്കുന്നു"നിരപരാധികളെ കോന്നിട്ടാണെങ്കിലും".
പപ്പാൻ ചേട്ടാ,
ഓന്നാലോചിച്ചു നോക്ക്, ആളുകൾക്കിതിഷ്ടമായി എന്നു കരുതി, മതൃഭൂമി ആഴ്ച് പതിപ്പ് ‘ക്രയിം’ വാരിക പോലെ ആക്കുവാൻ പറ്റുമൊ?
മലയാളമനോര ഒരു ദേശീയ മുഖ്യധാരാ പത്രമണ് . സാദാരണക്കാരുടെ അഭിപ്രായ രൂപീകരണത്തിൽ ഇത്തരം ഒരു പത്രത്തിനു വലിയ പൻകുണ്ട്.
ദയവായി ഈ പ്രവണതയെ, നിസ്സാരമായി കാണരുത്. രജ്യത്തെ കൊള്ളയും കൊലയും ആദ്യ പേജിലിട്ട് അതിനെ പെരുപ്പിച്ച് കാണിച്ച്
സർക്കുലേഷൻ കൂട്ടരുത്.......
ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിൽ കേരളത്തിലെ കൊല കാണിക്കാൻ കിട്ടാത്തതിനാൽ ബീഹാറിലെ കൊല പ്രസിദ്ധീകരിച്ചിട്ടുണ്ട്. താമസിയാതെ ചിലപ്പോൾ നീല ചിത്രങ്ങളും പ്രസിദ്ധീകരിച്ചെന്നുവരും. ഇതെല്ലാം ചെറുക്കേണ്ടതുതന്നെയാണ്. ബി.എസ്.എഫുകാരുടെ വെടിയേറ്റുമരിച്ച പപ്പു സിങ്ങിന്റെ പടം കളർഫുളായി കൊടിത്തിട്ടുണ്ട്.
Post a Comment
Subscribe to Post Comments [Atom]
<< Home