July 17, 2006

Kerala website ring

നമസ്കാരം.....
കേരളത്തെ കുറിച്ചുള്ളതോ ബന്ധപ്പെട്ടതോ ആയ വെബ് സൈറ്റ്, ബ്ലോഗുകള്‍ മുതലായവ ദയവായി കേരളക്ലിക്ക് വെബ് റിങ്ങില്‍ ചേര്‍ക്കുവാന്‍ അപേക്ഷ.

കേരളക്ലിക്ക് വെബ് റിങ്ങിന്റെ യു ആര്‍ എല്‍: http://www.keralaclick.com/ring

വെബ് റിങ്ങിനെ കുറിച്ച് കൂടുതല്‍ താഴെ വായിക്കാം:

A web ring is group of related web pages linked to each other in a sequence that forms a ring. When someone searching the web stumbles across one of the web ring's pages, they can click through to other sites that have related content. Web content-providers can add their pages to the ring by 'linking in' to the ring so that web surfers are more likely to encounter their site. ...
http://en.wikipedia.org/wiki/Web_ring

വെബ് റിങ്ങിന് ഒരു മലയാള വാക്ക് കിട്ടിയാല്‍ കൊള്ളാം, കൂട്ടുകാര്‍ ആരെങ്കിലും ഒന്ന് സഹായിക്കാമോ?

July 15, 2006

വി.എസ്സ്. അച്യുതാനന്ദന്‍

ചില തിരുമേനിമാരിലും മതമേലധ്യക്ഷന്മാരിലും വിദ്യാഭ്യാസ കച്ചവടകാരുടെ താല്പര്യമാണ് കാണുന്നത്. അവരുടെ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കാണുന്നില്ല.
--- വി.എസ്സ്. അച്യുതാനന്ദന്‍

ടി.എന്‍.ഗോപകുമാര്‍

ജയമാല കാലില്‍ തെട്ട് വന്ദിച്ചെന്നു പറയുന്ന അയ്യപ്പന് അശുദ്ധിയുടെ അഭിഷേകങ്ങള്‍ ചാര്‍ത്തി ഇന്ന് സുഖിച്ചുകഴിയുന്നവരാണ് പലരും. അത്തരക്കാരില്‍നിന്നും അയ്യപ്പ വിശ്വാസത്തെ സ്വതന്ത്രമാക്കുകയാണ് സര്‍ക്കാരും വിശ്വാസികളും ചെയ്യേണ്ടത്. ഒരു വിഡ്ഡിയായ നടിയെ വേട്ടയാടുകയല്ല. എന്തായാലും ഞാന്‍ ശബരിമലയിലേക്കില്ല. പതിനെട്ട് പടികള്‍ കയറിവര്‍ തെറ്റുകള്‍ തിരുത്തട്ടെ.

--- ടി.എന്‍.ഗോപകുമാര്‍.

സുകുമാര്‍ അഴീക്കോട്.

സ്ത്രീത്വത്തിന്റെ നലംതികഞ്ഞ ജയമാലയെപ്പോലുള്ള നാരിമാരാണ് ശബരിമലയില്‍ പ്രവേശിച്ച് ആരാധിക്കാന്‍ യോഗ്യതയുള്ളവര്‍. പെണ്‍കുട്ടികളും വൃദ്ധകളും മാത്രമല്ല സ്ത്രീകള്‍. ഭാരതീയമായ കാഴ്ചപാടിന് ഇതാണ് യോജിച്ചിരിക്കുക.സ്ത്രീ സാന്നിധ്യത്തില്‍ ദിവ്യത നഷ്ടപ്പെടുന്ന ക്ഷേത്രം ക്ഷേത്രമല്ല ദേവന്‍ ദേവനുമല്ല.

--- സുകുമാര്‍ അഴീക്കോട്.

July 14, 2006

ഒരു വിളക്ക് തെളിയിക്കൂ.

മുംബൈയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ഒരു വിളക്ക് തെളിയിക്കൂ.

വിളക്ക് തെളിയിക്കുവാനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യൂ.

സി.എന്‍.എന്‍ ഐ ബി എന്‍