August 31, 2005
ഒരായിരം നന്ദി !
എന്നെ യുനികോഡ് മലയാള ബ്ലൊഗ്ഗിലയ്ക്ക് കയ്യ് പിടിച്ച് കൂട്ടിക്കൊണ്ടുവന്ന ശ്രീ വിശ്വപ്രഭ, ശ്രീ സാദിക്, ...... നന്ദി, നന്ദി, ഒരായിരം നന്ദി .
ഏ.ടി.എം. കേരളാ സ്റ്റ്യില്
ഈയിടെയായി കേരള നാടിന്റെ മുക്കിലും മൂലയിലും പുതിയ പുതിയ ഏ.ടി.എം.കൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇതൊരു വളരെ നല്ല കാര്യം തന്നെ. ഏതു സമയത്തും ബാങ്കിടപാടുകൾ ചെയ്യാമല്ലോ! പുതിയ ഏ.ടി.എം. തുടങ്ങുന്നതിനോടൊപ്പം ബാങ്കുകൾ അത് ഏതു തരത്തിൽ ഉപയോഗിക്കാം എന്നു കൂടി ഒരു ബോധവൽകരണം അവരവരുടെ ഇടപാടുകാർക്കിടയിൽ നടത്തിയാൽ നന്നായിരുന്നു.കാരണം പലരും ഏ.ടി.എമ്മിന് അകത്തു ചെന്നു കഴിഞ്ഞാൽ വളരെ പേടിയോടെ ആണ് കാര്യങ്ങൾ നടത്തുന്നത്. ആദ്യം അവർ തിരിഞ്ഞും മറിഞ്ഞും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കും. പിന്നെ ഒരു കള്ളനെ പോലെ കാർഡ് തിരുകും. വീണ്ടും പിൻ നമ്പർ എന്റർ ചെയ്യുന്നതിന് തൊട്ടുമുമ്പും, അവർ തിരിഞ്ഞും മറിഞ്ഞും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കും!അവനവന്റെ സ്വന്തം അക്കൌണ്ട് ഓപ്പറേറ്റു ചെയ്യാൻ എന്തിനാണ് ഇത്ര പേടി?ഇത് എന്തിനോടുള്ള പേടിയാണ്?പുതിയ സാങ്കേതികവിദ്യയേയോ?അതോ തന്റെ ചുറ്റുമുള്ള 'കള്ളന്മാരെയോ'?-