സയലന്റ് വാലി നഷണൽ പർക്ക്.
കഴിഞ്ഞ രണ്ടുദിവസം സയലന്റ് വാലി നഷണൽ പർക്കിൽ ഒരു പ്രകൃതി പഠന ക്യാന്പിൽ നിന്നു കിട്ടിയ നല്ലതും കെട്ടതുമായ അനുഭവങ്ങൾ.
നല്ല അനുഭവങ്ങൾ.
നല്ല അനുഭവങ്ങൾ.
- കാർബൺ ഡേറ്റിന്ങ്ങിലൂടെ 5 കോടി വർഷമാണ് ആയുസ്സെന്നു കണ്ണക്കാക്കുന്ന മഴകാടുകളിലൂടെയുള്ള നടത്തം.
- ലോകത്ത് വളരെ കുറച്ചുമാത്രം അവശേഷിക്കുന്ന ഉഷ്ണമേഘല മഴകാടുകളിലെജൈവ വൈവിദ്യം.
- വംശനാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന അനേകം ജന്തു, സസ്യങ്ങൾക്ക് ഒരു സുരക്ഷിത പ്രദേശം.
- കുന്തിപുഴയിലെ മാലിന്യവിമുക്തമായ ജലം.
- അനേകായിരം പരിസ്തിതി സ്നേഹികളുടെ ശ്രമഫലമായി സംരക്ഷിത മേഘലയാക്കി കിട്ടിയ വനഭൂമിയാണിത് എന്നുള്ള തിരിച്ചറിവ്.
ദുരനുഭവങ്ങൾ
- നിയന്ത്രണമില്ലാത്ത ടൂറിസ്റ്റ് പ്രവാഹം
- ടൂറിസ്റ്റ് വണ്ടികളുടെ പ്രവാഹത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു പച്ചില പാൻപ്.
- സയലന്റ് വാലി നഷണൽ പർക്കിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം.
- സയലന്റ് വാലി നഷണൽ പർക്ക് കോർ ഏരിയയിൽ നട്ക്കുന്ന വായു, പരിസര മലിനീകണം. - പുകവലി, പ്ലാസ്റ്റിക്‍ വേസ്റ്റ് നിക്ഷേപങ്ങൾ മുതലായവ.
- മുകളിൽ പറഞ്ഞവയോടുള്ള വനപാലകരുടെ കണ്ടില്ലന്നു നടിക്കൽ -
പ്രതിവിധി:
- ടൂറിസ്റ്റ് വണ്ടികളുടെ കോർ ഏരിയയിലെയ്ക്കുള്ള പ്രവേശനം നിരോധിക്കുക.
- ടൂറിസ്റ്റുകളെ പരിശോധനക്കു ശേഷം മത്രം ആകത്തേക്കു കടത്തുക.
- പുകവലി, പ്ലാസ്റ്റിക്‍ എന്നിവക്കുള്ള നിരോധനം കർശനമായി നടപ്പാക്കുക.
- കുത്തഴിന്ഞ്ഞു കിടക്കുന്ന മനേജുമെന്റ് നന്നാക്കുക.
- പരിസ്തിതി സ്നേഹികളെ ഫൊറസ്റ്റ് ഗാർഡുകളാക്കുക / ഫൊറസ്റ്റ് ഗാർഡുകളെ പരിസ്തിതി സ്നേഹികളാക്കുക .