September 19, 2005

സയലന്റ് വാലി നഷണൽ പർക്ക്.

കഴിഞ്ഞ രണ്ടുദിവസം സയലന്റ് വാലി നഷണൽ പർക്കിൽ ഒരു പ്രകൃതി പഠന ക്യാന്പിൽ നിന്നു കിട്ടിയ നല്ലതും കെട്ടതുമായ അനുഭവങ്ങൾ.

നല്ല അനുഭവങ്ങൾ.


  1. കാർബൺ ഡേറ്റിന്ങ്ങിലൂടെ 5 കോടി വർഷമാണ് ആയുസ്സെന്നു കണ്ണക്കാക്കുന്ന മഴകാടുകളിലൂടെയുള്ള നടത്തം.
  2. ലോകത്ത് വളരെ കുറച്ചുമാത്രം അവശേഷിക്കുന്ന ഉഷ്ണമേഘല മഴകാടുകളിലെ​ജൈവ വൈവിദ്യം.
  3. വംശനാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന അനേകം ജന്തു, സസ്യങ്ങൾക്ക് ഒരു സുരക്ഷിത പ്രദേശം.
  4. കുന്തിപുഴയിലെ മാലിന്യവിമുക്തമായ ജലം.
  5. അനേകായിരം പരിസ്തിതി സ്നേഹികളുടെ ശ്രമഫലമായി സംരക്ഷിത മേഘലയാക്കി കിട്ടിയ വനഭൂമിയാണിത് എന്നുള്ള തിരിച്ചറിവ്.

ദുരനുഭവങ്ങൾ

  1. നിയന്ത്രണമില്ലാത്ത ടൂറിസ്റ്റ് പ്രവാഹം
  2. ടൂറിസ്റ്റ് വണ്ടികളുടെ പ്രവാഹത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരു പച്ചില പാൻപ്.
  3. സയലന്റ് വാലി നഷണൽ പർക്കിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം.
  4. സയലന്റ് വാലി നഷണൽ പർക്ക് കോർ ഏരിയയിൽ നട്ക്കുന്ന വായു, പരിസര മലിനീകണം. - പുകവലി, പ്ലാസ്റ്റിക്‍ വേസ്റ്റ് നിക്ഷേപങ്ങൾ മുതലായവ.
  5. മുകളിൽ പറഞ്ഞവയോടുള്ള വനപാലകരുടെ കണ്ടില്ലന്നു നടിക്കൽ -

പ്രതിവിധി:

  1. ടൂറിസ്റ്റ് വണ്ടികളുടെ കോർ ഏരിയയിലെയ്ക്കുള്ള പ്രവേശനം നിരോധിക്കുക.
  2. ടൂറിസ്റ്റുകളെ പരിശോധനക്കു ശേഷം മത്രം ആകത്തേക്കു കടത്തുക.
  3. പുകവലി, പ്ലാസ്റ്റിക്‍ എന്നിവക്കുള്ള നിരോധനം കർശനമായി നടപ്പാക്കുക.
  4. കുത്തഴിന്ഞ്ഞു കിടക്കുന്ന മനേജുമെന്റ് നന്നാക്കുക.
  5. പരിസ്തിതി സ്നേഹികളെ ഫൊറസ്റ്റ് ഗാർഡുകളാക്കുക / ഫൊറസ്റ്റ് ഗാർഡുകളെ പരിസ്തിതി സ്നേഹികളാക്കുക .

September 08, 2005

ആരും ശ്രധ്ദിക്കാത്ത ഒരു വിലകയറ്റം!

ഏല്ലാത്തിനും വില കയറുന്ന കാലം. ഹോ! എന്തൊരു വിലകയറ്റം. എണ്ണ വില കയറി, നിത്യോപയോഗവസ്തുക്കളെല്ല്ലാത്തിനും വില കയറി.
അതിനിടയിൽ ആരും ശ്രധ്ദിക്കാത്ത മറ്റോരു വിലകയറ്റം!.
അറിയൂ,
പൌരന് വില കയറി!
ഇലെക്‍ഷനല്ലേ!. ........ 26 സെപ്റ്റെംബർ വരെ വില കുറയാൻ യതൊരു വഴിയുമില്ലന്നാണ് കേൾവി.

September 06, 2005

എന്തിനാ കളിക്കുന്നത്?

ചോദ്യം: എന്തിനാ കളിക്കുന്നത്?

ഉത്തരം: വീഡിയോകോൺ കപ്പിന്.

അതല്ലാ ചോദിച്ചത്, എന്തിനാ..........ആആആആ.............. കളിക്കുന്നത് എന്ന്.
(ഗോഡ് ഫാദർ എന്ന മലയാളം സിനിമയിലെ ഇന്നൊസെന്റിനെ ഓർക്കൂ!)

September 03, 2005

ഇന്ത്യ അമേരിക്കക്കു 50 ലക്ഷം $ ന്റെ ദുരിതാശ്വാസം നൽകും

ഇന്ത്യ അമേരിക്കക്കു 50 ലക്ഷം $ ന്റെ ദുരിതാശ്വാസം നൽകും;
ആഫ്ഘാനിസ്തൻ പാർലിമെന്റ് പണിയാൻ ഇന്ത്യ മുഴുവൻ ചിലവു വഹിക്കും;
- വാർത്ത.

പിന്മൊഴി: ഇവിടെ കടം കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നു. സ്വന്തം രജ്യത്തിന്റെ കഷ്ടപാടും ദാരിദ്രവും തീർത്തിട്ടു പോരെ ലോക മുതലാളിയായ അമേരിക്കയെ സഹായിക്കൽ!

September 02, 2005

കേരള ക്ലിക്ക് എന്ന വെബ്

കേരള ക്ലിക്ക് എന്ന വെബ് (www.KeralaClick.com)
നൂറുകണക്കിനു പടങ്ങളുമായി ......
വെറും പടങ്ങളല്ല! എല്ലാം ഒരു ഒന്നന്നര പടങ്ങളാ....

കേരളത്തിലെ വളരെ ചന്തമുള്ള കേരളത്തനിമയുള്ള കാഴച്ചകളുമായി.
വരൂ ..... www.KeralaClick.com സ്വാഗതമരുളുന്നു.

പ്രശാന്ത്